പ്രതിഫലനം
==========
പുൽനാമ്പിൻ തുമ്പിലും
പൂവിന്നിതളിലും
ഇറ്റുവീഴാനൊരുങ്ങും
മഞ്ഞിൻ കണങ്ങളേ
ഇത്തിരിപോന്ന നിങ്ങളിൽ
കാണുമാ ചുറ്റുവട്ടത്തിൻ
സൗന്ദര്യമെന്നപോൽ
അല്പമാത്രമായുള്ളൊരീ നമ്മളിൽ
പ്രതിഫലിച്ചീടട്ടെ
പ്രപഞ്ചത്തിൻ നേർപടങ്ങൾ
==========
പുൽനാമ്പിൻ തുമ്പിലും
പൂവിന്നിതളിലും
ഇറ്റുവീഴാനൊരുങ്ങും
മഞ്ഞിൻ കണങ്ങളേ
ഇത്തിരിപോന്ന നിങ്ങളിൽ
കാണുമാ ചുറ്റുവട്ടത്തിൻ
സൗന്ദര്യമെന്നപോൽ
അല്പമാത്രമായുള്ളൊരീ നമ്മളിൽ
പ്രതിഫലിച്ചീടട്ടെ
പ്രപഞ്ചത്തിൻ നേർപടങ്ങൾ
No comments:
Post a Comment