Thursday, 30 June 2016

പകർപ്പുകൾ
=========
നിമിഷങ്ങൾ പകലുകൾ‌ രാത്രികളെല്ലാം
നിത്യം പകിട കളിക്കുന്നു
ഋതുക്കളും സ്പന്ദന താളക്രമങ്ങളും
കാലമൊരുക്കുന്നു
ആരെയുമിവിടെ ആരും കാത്തുനിൽക്കുന്നില്ല.

സൗരയൂധത്തിലെ അണുമാത്രമായ്
സൂര്യ നക്ഷത്രങ്ങൾ സാക്ഷിയായ് നിൽക്കവേ.
വാക്കിനാൽ അറിവിനാൽ
കോലങ്ങളെഴുതുമ്പോൾ
കാലമോ കർമ്മമോ മായ്ചെഴുതട്ടെ
എങ്കിലും നാം പകർന്നെഴുതിയ 
ചിത്രങ്ങളെത്രയോ മനങ്ങളിൽ‌
ഒരു നിഴൽരൂപമായെങ്കിലും
വരും കാലങ്ങളിൽ പതിയാതിരിക്കില്ല. 

No comments:

Post a Comment