========================
ആദ്യാക്ഷരം
നാവിൽ കുറിക്കുന്ന
വിജയദശമി
നാളിനുമെത്രയോ
മുമ്പേ
പഞ്ചേദ്രിയങ്ങളിലൂടൂർന്നിറങി
അറിവിൻ
നിലാവു
പടർന്നതല്ലെ
മുദ്രകളിലൂടെ
പിന്നെ മോഴികളിലൂടെ
അടർന്നുവീണു
രമിച്ചു ചേർന്നൊരാ
അറിവിൻ
രസം പകർന്നൊഴുകാൻ
അക്ഷരങ്ങൾ
താനേ വന്നു
പിറന്നതാകാം.
അനുഭവ
രസങ്ങൾ തമ്മിൽ
രമിച്ചു
പിറവിയെടുക്കാൻ
ചില നേരങ്ങളിൽ
വാക്കുകൾ
പോലും അശക്തയാവുമ്പോൾ
അംഗോപാംഗംങ്ങളിലൂടെ
മധുരമായൊഴുകുന്ന
സംവേദനങ്ങളതി
മധുരമായ് മാറിടുന്നു.
അറിവിനു
സാക്ഷിയായ് അക്ഷരം
പിറക്കുമ്പോൾ
നാവിനു
കൂട്ടായ് വാക്കുകൾ
പിറക്കുന്നു.
അക്ഷര
ശുദ്ധി തെല്ലും
ചോരാതെ
നന്മതൻ
തൂമണം വാരിയണിഞാ-
കുഞു
മനസുകൾ പുളകമണിയട്ടെ........
തിന്മയെ
തോൽപ്പിക്കയല്ലവേണ്ടു
തിന്മയെ
കണ്ടു മറന്നീടുക
നാം
നന്മയിതു
താനേ വളർന്നിടും
നിശ്ചയം.
നാവിൽ
പകർന്നെഴുതിയ
അക്ഷരങ്ങൾ
ഹൃദയാന്തരങ്ങളിൽ
തപസായിരുന്ന്
നാളയുടെ
പുണ്യമായ്
ജനിച്ചിടട്ടെ.